BollywoodCinemaLatest NewsWOODs

ശിവക്ഷേത്രത്തിൽ തൊഴുത് പ്രാർഥിച്ചു: പിറന്നാൾ ​ഗംഭീരമാക്കി കേരള സ്റ്റോറി താരം ആദ ശർമ്മ

പ്രധാനമന്ത്രി ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് പരാമർശിച്ചു

വൻ വിജയമായി മാറിയ ചിത്രമാണ് കേരള സ്റ്റോറി. വിവാദങ്ങൾ പലത് വന്നെങ്കിലും ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചിത്രത്തിലെ നായിക ആദ ശർമ്മ പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിലെത്തി പ്രാർഥിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആദ ശർമ്മ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

“ദി കേരള സ്റ്റോറിയുടെ വിജയത്തിന് ശേഷം താരം ഇങ്ങനെ കുറിച്ചു പ്രധാനമന്ത്രി ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് പരാമർശിച്ചു.

നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെക്കുറിച്ച് പരാമർശിക്കുന്നു. തിയേറ്ററുകൾ ഹൗസ് ഫുൾ ആണെന്ന് പറഞ്ഞ് പലരും മെസേജുകൾ അയച്ചു, അഭിനന്ദിച്ചു. എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നുവെന്നും” ആദാ ശർമ്മ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button