കൊച്ചി: സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ‘ഗരുഡൻ’. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്. കടുവ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പ്രചുരപ്രചാരം നേടിയ ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ പ്രൊമോ സോംങ് എന്നിവ ഷൂട്ടു ചെയ്തതും അരുൺ വർമ്മയാണ്.
തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. ചിത്രത്തിൽ നടി അഭിരാമി മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജെയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ – ജിനേഷ് എം, തിരക്കഥ – മിഥുൻ മാനുവൽ തോമസ്. അഞ്ചാം പാതിരായുടെ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസിൻ്റെ മറ്റൊരു മാജിക്ക് തന്നെയായിരിക്കും ഈ സിനിമ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – അനീസ് നാടോടി, മേക്കഷ് – റോണക്സ് സേവ്യർ,
വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ ഇൻചാർജ് – അഖിൽ യശോധരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ, കൺട്രോളർ – ഡിക്സൻ പൊടുത്താസ്. മെയ് പന്ത്രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments