ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് ഉത്തർപ്രദേശ് സംസ്ഥാനത്ത് നികുതി ഒഴിവാക്കി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ മുഖ്യമന്ത്രി യോഗി ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക സ്‌ക്രീനിംഗിൽ ചിത്രം കാണുമെന്നും സർക്കാർ വക്താവ് അറിയിച്ചു.
മധ്യപ്രദേശ് സർക്കാർ ചിത്രത്തിന് നേരത്തെ നികുതി ഒഴിവാക്കി നൽകിയിരുന്നു. പശ്ചിമ ബംഗാൾ ചിത്രം നിരോധിച്ചതിന് പിന്നാലെയാണ് യുപി ടാക്സ് ഒഴിവാക്കി നൽകിയത്.
കഴിഞ്ഞ ആഴ്ച, കേരളാ സ്‌റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വർഷം അക്ഷയ് കുമാർ നായകനായ സാമ്രാട്ട് പൃഥിരാജെന്ന ചിത്രത്തിന് യോഗി സർക്കാർ നികുതി ഒഴിവാക്കി നൽകിയിരുന്നു.
2022 മാർച്ചിൽ യുപി സർക്കാർ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനും നികുതി ഇളവ് നൽകിയിരുന്നു. കൂടാതെ 2019 ജനുവരിയിൽ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ, സംസ്ഥാനത്തുടനീളം ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിനും ഇളവുകൾ നൽകിയിരുന്നു.
Post Your Comments