GeneralLatest NewsNEWSTV Shows

കെട്ടിപിടിച്ചതുകൊണ്ട് മാത്രം ആരും എവിടെയും നശിച്ചിട്ടില്ല, ഗര്‍ഭിണി ആയിട്ടില്ല, ഭൂമി പിളര്‍ന്നിട്ടും ഇല്ല: ദേവു

എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരാധക പ്രീതി നേടി മുന്നേറുകയാണ്. അഞ്ച് മത്സരാര്‍ത്ഥികളാണ് ഏഴു ആഴ്ചകൾക്കിടയിൽ ഷോയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഇപ്പോഴിതാ, തന്നെ വിമർശിക്കുന്ന സദാചാരവാദികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വൈബര്‍ ഗുഡ് ദേവു

തന്നെയും മകളെയും വെറുതെ വിട്ടേക്ക്, കുടുംബത്തിൽ കയറി കളിക്കേണ്ട എന്നാണു ദേവുവിന്റെ പോസ്റ്റ്.

read also: ‘ബിയോൻഡ് സിനിമ ക്രിയേറ്റീവ്സി’ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം റോമ: 6

കുറിപ്പ് പൂർണ്ണ രൂപം,

‘ഹഗ്ഗും, സ്മോക്കിങ്ങും ഇവിടെ കേരളത്തില്‍ വലിയ വിപ്ലവകരമാക്കിയ സദാചാര ഉണ്ണികള്‍ക്ക് നമസ്ക്കാരം. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച്‌ ഇരിക്കുകയോ, ട്രാവല്‍ ചെയ്യുകയോ ചെയ്താല്‍ എന്തിനു ഒന്നിച്ചു ഒരു റൂമില്‍ ഇരുന്നാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവിടെ അനാവശ്യമായ കഥകള്‍ കുത്തി നിറയ്ക്കുന്നത് ഈ സദാചാര ഉണ്ണികള്‍ ആണ്. ഒന്ന് കെട്ടിപിടിച്ചാല്‍ ഉള്ള അതിന്റെ വില, റീലീഫ് ഒക്കെയും പലരും അറിഞ്ഞുകൊണ്ട് മറക്കുകയാണ്. അപ്പോള്‍ ഈ പറയുന്ന സദാചാര ഉണ്ണികള്‍ സ്വന്തം പേരന്റ്സിനെ അല്ലെങ്കില്‍ സുഹൃത്തുക്കളെ ഒന്ന് കെട്ടിപിടിക്കാറില്ലേ. ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന ഒന്നിനും ക്ലാരിറ്റി ഇല്ലാതെ പുറത്തു പുണ്യാളനെ രക്ഷിക്കാന്‍ ചിലര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്ബോള്‍ പുച്ഛം മാത്രം. ഒന്ന് കെട്ടിപിടിച്ചതുകൊണ്ട് മാത്രം ആരും എവിടെയും നശിച്ചിട്ടില്ല. ഗര്‍ഭിണി ആയിട്ടില്ല, ഭൂമി പിളര്‍ന്നിട്ടും ഇല്ല,’

‘എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്. നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് പരസ്പരം നന്നായി തിരിച്ചറിയാം. പിന്നെ ദൈവത്തിന്റെ കരുണയാല്‍ അവള്‍ ആരോഗ്യവതിയാണ്. മാത്രമല്ല അവള്‍ക്ക് കോമണ്‍ സെന്‍സ് എന്നൊരു സാധനം ഉണ്ട്. ആരും ഞങ്ങളുടെ കുടുംബത്തിലേക്ക് കയറി ഒണ്ടാക്കണ്ട. അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടാകും. പിന്നെ ഒരു സ്ത്രീയെ എങ്ങനെ റെസ്‌പെക്‌ട് ചെയ്യണം എന്ന് അറിയാതെ അവിടെ ഒരു ടൈമില്‍ കുറെ സംസാരിക്കുന്ന നിങ്ങളുടെ വിഷ്ണു പുണ്യാളന് അറിയാം എന്താണ് ശരിക്കും നടന്നത് എന്ന്

അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട് ഗെയിം ആയി എടുക്കാന്‍. കുടുംബം എല്ലാവര്‍ക്കും ഉണ്ട്. അത് തകര്‍ക്കാന്‍ നോക്കിയാല്‍ കര്‍മ്മ എന്നൊന്നുണ്ട് അത് തിരിച്ചടിക്കും. പുണ്യാളനെ പറ്റി പറഞ്ഞു ഈ വീഡിയോ ചെയ്‌താല്‍ കമന്റ് ഇട്ടാല്‍ നിന്നെ അങ്ങ് തീര്‍ത്തുകളയും എന്നാണ് പുണ്യാളന്റെ പി ആര്‍ ബോധിപ്പിച്ചത്. വല്ല തരത്തില്‍ പോയി കളിക്ക് മക്കളെ പിന്നെ നിയമം ഒക്കെ എന്തിനാ കാണാന്‍ ആണോ. എന്നെ വിഷ്‌ണു ഫാന്‍സ്‌ വന്നു തീര്‍ക്കുമോ എന്നാല്‍ അതൊന്നു കാണണമല്ലോ,’ എന്നാണ് ദേവു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button