മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ടപകടം നടന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ 22 പേരാണ് മരിച്ചത്. മലയാള സിനിമകൾ കാണുവാൻ പ്രേക്ഷകരില്ല എന്നിങ്ങനെ പരാതികൾ അനവധി ഉയരുമ്പോൾ 2018 എന്ന സിനിമയുമായെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്.
വെള്ളപ്പൊക്കത്തിന്റെ കഥയാണ് 2018 എന്ന ജൂഡ് ആന്റണി ചിത്രം പറയുന്നത്. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 1 ലക്ഷം വീതം നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു.
Post Your Comments