ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായ സംവിധായകന് ഒമര്‍ ലുലു പുറത്തായി. ഷോ മൂന്നാഴ്ച പിന്നിട്ട ശേഷമാണു ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര്‍ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്.
‘ഒരിക്കല്‍ അഖില്‍ എന്നെ മോശമായി പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒന്ന് ആലോചിച്ചു, ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം. അവിടെ നിന്ന് പോരണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നില്ക്കാന് വളരെ ബുദ്ധിമുട്ട് ആയിരുന്നു. പോണത് വരെ പോട്ടെയെന്ന് കരുതി ഞാന്‍ അത് ഒഴിവാക്കിയത് ആണ്. കാരണം രണ്ടു കയ്യ് കൂട്ടിയടിച്ചാല്‍ അല്ലേ ശബ്ദമുണ്ടാകൂ. നമ്മള് അത് മിണ്ടാതെ സഹിച്ചു വിട്ടതാണ്’, – ഒമര്‍ ലുലു പറയുന്നു
അവിടെയുള്ള ഒരു സൗഹൃദങ്ങളും സത്യമാണെന്ന് തോന്നുന്നില്ലെന്നും അവിടത്തെ ഏറ്റവും നല്ല ഫേക്കിനാകും കപ്പ് കിട്ടുക എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.
Post Your Comments