കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഏറെ പഴികേട്ട താരമായിരുന്നു ടൊവിനോ തോമസ്. പ്രളയം സ്റ്റാർ എന്നാണ് പരിഹസിച്ച് ചിലർ ടൊവിനോയെ വിളിച്ചത്.
താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടോവിനോയ്ക്ക് പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതിയാണ് 2018 എന്ന ചിത്രമെന്ന് നടി റോഷ്ന പറയുന്നു.
സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
കേരളത്തിലെ വെള്ളപ്പൊക്കം “മരണം വരെയും മറക്കാനാവില്ല. സർവ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ൻ്റെ അവസാനം ടോവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്.
താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ,
‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടോവിനോയ്ക്ക് പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.
2018, സിനിമ കണ്ടിറങ്ങിയപ്പോൾ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്. സന്തോഷം ആണോ സങ്കടം ആണോ, എന്തായാലും ഉള്ള് നിറഞ്ഞു. Housefull ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങൾ ആയി. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സിനിമ ആണ്. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മൾ ഒന്നിച്ചു നീന്തി കയറിയ നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.
Vfx ആണോ ഒറിജിനൽ ആണോ എന്ന് അറിയാൻ പറ്റാത്ത തരത്തിൽ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്. jude Antony ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി @judeanthanyjoseph.
Tovino Thomas പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യർക്കുള്ള മറുപടി ആണ് അനൂപ്. നിങ്ങൾ ഒരു അസാധ്യ നടൻ ആണ് @tovinothomas
Asif ali, chakkochan, lal, nareyn, vineeth sreenivasan, വലിയ താര നിരയുള്ള ഈ സിനിമ തീയേറ്ററിൽ തന്നെ കാണണം. കൊച്ച് കുട്ടികൾ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു.
Post Your Comments