CinemaLatest NewsMollywood

കൂടെ നിന്നിട്ടുള്ളതിനാൽ അബിക്കയുടെ വേദന നേരിട്ടറിയാം, ഷെയ്നിനെക്കുറിച്ചുള്ള വാർത്തകൾ വിഷമിപ്പിച്ചു: കോട്ടയം നസീർ

കുറ്റപ്പെടുത്താനോ, ന്യായീകരിക്കാനോ താനില്ലെന്നും കോട്ടയം നസീർ വ്യക്തമാക്കി

ഷെയ്ൻ നി​ഗവും ഭാസിയും ഉൾപ്പെടെയുള്ള യുവ താരങ്ങൾ സിനിമാ സെറ്റുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്.

സഹകരിക്കാതിരിക്കുക, സമയത്തിന് എത്താതിരിക്കുക എന്ന് തുടങ്ങി എണ്ണിയാൽ തീരാത്തത്ര പ്രശ്നങ്ങളാണ് ഇരുവർക്കുമെതിരെ സിനിമാ മേഖലയിലുള്ളവർ ഉന്നയിച്ചത്.

വിലക്ക് നേരിടുന്ന ഇരു താരങ്ങൾക്കുമെതിരെ നിരന്തരം മറ്റുള്ളവർ ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഷെയിൻ നി​ഗത്തിനെക്കുറിച്ചും പിതാവ് അബിയെക്കുറിച്ചും കോട്ടയം നസീർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഷെയിനിന്റെ പിതാവ് അബിയെ തനിക്ക് വർഷങ്ങളോളം പരിചയം ഉണ്ടായിരുന്നു. അബി തിളങ്ങി നിൽക്കുന്ന സമയത്താണ് കോട്ടയം നസീർ മിമിക്രിയിൽ എത്തുന്നത്.

ഷെയ്ൻ നി​ഗത്തെക്കുറിച്ച് കേൾക്കുന്ന കാര്യങ്ങളിൽ തനിക്ക് വിഷമമുണ്ടെന്നാണ് കോട്ടയം നസീർ പറയുന്നത്. പിതാവ് അബിയുമായി ഒരുപാട് വർഷത്തെ പരിചയം ഉണ്ട്. അബീക്കയുടെ പെയിൻ നേരിട്ട് കണ്ടിട്ടുണ്ട്. വിയോ​ഗ സമയത്ത് പോലും ആ​ഗ്രഹിച്ചിടത്ത് എത്താത്തതിൽ വിഷമം ഉണ്ടായിരുന്നിരിക്കണം എന്നും നസീർ പറയുന്നു.

ആരെയും കുറ്റപ്പെടുത്താനോ, ന്യായീകരിക്കാനോ താനില്ലെന്നും കോട്ടയം നസീർ വ്യക്തമാക്കി.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button