
1921 എന്ന തന്റെ സിനിമയിലെ ‘തല പോയ’ ഹൈവന്ദരോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂരെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. താന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ തൃശ്ശൂരിലെ ഒരു തിയേറ്ററില്‍ പോലും പ്രദര്‍ശിപ്പിച്ചില്ലെന്നും രാമസിംഹൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
read also: മമ്മൂട്ടി അഭിനയം നിർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
‘ചില നേതാക്കളറിയാന്‍ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തീയറ്ററില്‍ പോലും തൃശ്ശൂരില്‍ പുഴ ഒഴുകിയിട്ടില്ല.’, എന്നായിരുന്നു രാമസിംഹന്റെ കുറിപ്പ്.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ‘പുഴ മുതല്‍ പുഴ വരെ’ 2023 മാര്‍ച്ച് മൂന്നിനായിരുന്നു റിലീസ്. സമൂഹമാധ്യമങ്ങളിലൂടെ പണം പിരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിത്. തിയേറ്ററില്‍ വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.
Post Your Comments