GeneralLatest NewsMollywoodNEWSWOODs

രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങളുമായി നടി അപൂര്‍വ്വ ബോസ്

കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്‌, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. രജിസ്റ്റര്‍ വിവാഹമാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്.

read also: തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമ, പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി മകനെ സിനിമയിലേയ്ക്ക് വിടില്ല: ടിനി ടോം

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഔദ്യോഗികമായി ഒന്നായി എന്ന അടിക്കുറിപ്പോടെ വിവാഹ വിശേഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെആരാധകരെ അറിയിച്ചത്. ആഘോഷപൂര്‍വം നവംബറില്‍ വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കി.

ചുവന്ന ചുരിദാര്‍ വേഷത്തിൽ അപൂര്‍വയും വെള്ള കുര്‍ത്തിയിൽ ധിമനും എത്തിയ വിവാഹ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. രജിസ്റ്റര്‍ വിവാഹത്തിനുശേഷം ധിമനും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം വൈന്‍ നുകരുന്നതിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചു. കൊച്ചി സ്വദേശിയായ അപൂര്‍വ്വ ജോലിസംബന്ധമായി സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് ഇപ്പോള്‍.

shortlink

Post Your Comments


Back to top button