സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടനും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം. സിനിമ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് താരം. തനിക്കൊപ്പം അഭിനയിച്ച നടന് ലഹരിക്ക് അടിമയായിരുന്നുവെന്നു ടിനി ടോം പറയുന്നു.
പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു. ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും ടിനി ടോം കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെളിപ്പെടുത്തി.
read also: ജാനകിയെ തേടി രാഘവൻ: ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ് 9 ന്
ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയായ ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ,
‘ഒരു വലിയ നടന്റെ മകന്റെ വേഷം അഭിനയിക്കാനുള്ള അവസരം തന്റെ മകനെ തേടി വന്നിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്.എനിക്ക് ഒരു മകനേയുള്ളു.
ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി’- ടിനി ടോം പറഞ്ഞു
Post Your Comments