‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചേരാവള്ളി മുസ്ലിം ജമാഅത്ത് 2020ല്‍ നടത്തിക്കൊടുത്ത ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് എആര്‍ റഹ്മാന്. ‘മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനപ്പെടുത്തുന്നതുമാണ്. അഭിനന്ദങ്ങള്‍’ എന്ന കുറിപ്പോടെയാണ് എആര്‍ റഹ്മാന് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
read also: ബോളിവുഡ് സൂപ്പർ താരം പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുന്നു
2020 ജനുവരി 19 നായിരുന്നു കായംകുളം ചേരാവള്ളി മസ്ജിദിന് സമീപം താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹം പള്ളി കമ്മിറ്റി ഏറ്റെടുത്തു നടത്തിയത്. 2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന് മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. ഹൈന്ദവാചാരപ്രകാരമായിരുന്നു അഞ്ജുവിന്റെ വിവാഹം നടത്തിയത്. ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെ ഒരുക്കിയ ജമാഅത്ത് വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.
32000 പേർ മതമാറ്റത്തിന് വിധേയരായെന്നു അവകാശപ്പെട്ടുകൊണ്ടാണ് കേരള സ്റ്റോറിയുടെ ട്രെയ്ലർ പുറത്തുവന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ നാളെ കേരള സ്റ്റോറി റിലീസ് ചെയ്യും.
Post Your Comments