CinemaLatest NewsMollywoodWOODs

കേരള സ്റ്റോറി സിനിമക്കായി കാത്തിരിക്കുന്നു, കേരളത്തെ മോശമായി കാണിച്ചിട്ടില്ല: നടി അദാ ശർമ്മ

ശാലിനി എന്ന ക്യാരക്ടറാണ് എനിക്ക് തന്നത്

കേരള സ്റ്റോറി വിവാദങ്ങളിൽ നിന്ന് വിവാ​ദങ്ങളിലേക്ക് കടക്കുമ്പോൾ താൻ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് നടി അദാ ശർമ്മ പറയുന്നത്.

ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പ​ഗാന്ത ആണെന്നാണ് വൻ വിമർശനം ഉയരുന്നത്. പലയിടത്ത് നിന്നും ചിത്രത്തിന് ബഹിഷ്കരണ ആഹ്വാനങ്ങളും നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

എന്നാൽ ചിത്രത്തിലുടനീളം കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് നായിക അദാ ശർമ്മ പറയുന്നത്. ഐഎസിൽ എത്ര പേർ ചേർന്നു എന്നതല്ല, ഒരാളെങ്കിലും ചേർന്നാൽ അത് പ്രസക്തമാണെന്നും നടി വ്യക്തമാക്കി.

സുദീപ്തോ സാർ വളരെ നല്ല വ്യക്തിയാണ്, അദ്ദേഹത്തിന്റെ ശാലിനി എന്ന ക്യാരക്ടറാണ് എനിക്ക് തന്നത്. വളരെ നല്ല സിനിമ ആയതിനാലാണ് ഇതിന്റെ ഭാ​ഗമായതെന്നും നടി അദാ ശർമ്മ.

ആവിഷ്കാര സ്വാതന്ത്ര്യമുള്ള ഇന്ത്യയിലാണ് നാം ജീവിക്കുന്നത്, ചിത്രത്തിൽ കേരളത്തിനെതിരായി പരാമർശങ്ങൾ ഇല്ലെന്നും അദാ ശർമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button