സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾക്ക് വൻ പ്രചാരമാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് വിവാഹ ഫോട്ടോ വലിച്ചു കീറി ഫോട്ടോയെടുക്കുന്ന ഒരു പെൺകുട്ടിയാണ്.
വിവാഹമോചന ഫോട്ടോഷൂട്ടുമായി വ്യത്യസ്തത തീർത്ത് രംഗത്തെത്തിയത് തമിഴ് സീരിയൽ നടി ശാലിനിയാണ്. ശബ്ദമില്ലാത്തവരായി തോന്നുന്നവർക്കുള്ള വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം എന്ന കുറിപ്പോടെയാണ് ചിത്രം ശാലിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇത് ഇന്ത്യയിലെ ആദ്യ ഡിവോഴ്സ് ഫോട്ടോ ഷൂട്ടാണെന്നാണ് താരം അവകാശപ്പെടുന്നത്. പരസ്പരം ഒത്തുപോകാനാത്തവർ പിരിയണം, വേർപിരിയൽ അനിവാര്യമാണെന്നും അത് ഒന്നിന്റെയും അവസാനമല്ല, പകരം തുടക്കം മാത്രമാണെന്നും നടി പറഞ്ഞു.
ഒരു ദാമ്പത്യം ഉപേക്ഷിച്ച് ഒറ്റക്ക് ജീവിക്കാൻ സ്ത്രീ പ്രാപ്തയാകുന്നത് ധൈര്യം ഉള്ളപ്പോഴാണ്, അത്തരത്തിൽ ധൈര്യമുള്ള എല്ലാ സ്ത്രീകൾക്കുമായാണ് തന്റെ ചിത്രം ശാലിനി സമർപ്പിച്ചത്.
Post Your Comments