തനിക്ക് നിരന്തരം വരുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു ടോക്ക് ഷോയിലാണ് താരം താൻ നേരിടുന്ന ഭീഷണികളെക്കുറിച്ച് വ്യക്തമാക്കിയത്.
രാജ്യമിന്ന് സുരക്ഷിത കരങ്ങളിലാണ്, ഭയക്കേണ്ട കാര്യമില്ലെന്ന് സൽമാൻ ഖാന് മറുപടി നൽകിയിരിക്കുകയാണ് നടി കങ്കണ. ഞങ്ങൾ അഭിനേതാക്കളാണ്, സൽമാൻ ഖാന് രാജ്യം സുരക്ഷയൊരുക്കുന്നുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും അദ്ദേഹത്തിന് സുരക്ഷ ലഭിക്കുന്നുണ്ട്.
എനിക്ക് നേരേ ഭീഷണി ഉയർന്നപ്പോൾ എനിക്കും സുരക്ഷ ഒരുക്കിയിരുന്നു, ഇപ്പോൾ നിങ്ങൾക്കും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്, ഭീഷണികളിൽ പേടിക്കേണ്ട കാര്യമില്ല, രാജ്യമിന്ന് സുരക്ഷിതമായ കരങ്ങളിലാണ് ഉള്ളതെന്നും കങ്കണ വ്യക്തമാക്കി. വധഭീഷണിയുള്ള സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
റോഡിൽ സൈക്കിൾ ചവിട്ടാനോ, എവിടെയും ഒറ്റക്ക് പോകുവാനോ സുരക്ഷാ ഭീഷണി ഉള്ളതിനാൽ സാധിക്കുന്നില്ലെന്നും സൽമാൻ പറഞ്ഞിരുന്നു. ട്രാഫിക്കിൽ ആയിരിക്കുമ്പോഴും തനിക്ക് സുരക്ഷ ഒരുക്കുന്നവർ കൂടെ ഉള്ളതിനാൽ മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ട് ആകുന്നുണ്ടെന്നും താരം പറഞ്ഞു.
Post Your Comments