BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’:  ജോൺ ഡിറ്റോ

ആലപ്പുഴ: ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. തീവ്രവാദം കേരളത്തിലുണ്ട് എന്നതിനെ അടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോൾ എതിർപ്പുകളായി മാർക്സിസ്‌റ്റ്‌ – കോൺഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണെന്നും സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തുതരം ആവിഷ്ക്കാര സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വിവാഹ – തീവ്രവാദം കേരളത്തിലുണ്ട് എന്നതിനടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോൾ എതിർപ്പുകളായി മാർക്സിസ്‌റ്റ്‌ – കോൺഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണ്. സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ..
കാശ്മീർ ഫയൽസ് പോലെ മികച്ചതെങ്കിൽ, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കിൽ സ്വീകരിക്കാം..
നുണയെങ്കിൽ തള്ളിക്കളയാം..

തെലുങ്കിൽ വീണ്ടും പ്രേക്ഷക പ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി: മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

ഒരു കാര്യമുറപ്പാണ് ഹിന്ദു-മുസ്ലീം കലാപം രാഷ്ട്രീയ മേഖലയും കടന്ന് ദൃശ്യകലാരംഗത്തെയും ആയുധമായെടുക്കുന്നു എന്നത് ആശാവഹമല്ല. മതേതരത്തം ആഗ്രഹിക്കുന്നവർക്ക്
വേദനയുളവാക്കുന്നതാണ് ഈ വിവാദങ്ങൾ…
ഹിന്ദുക്കളുടെ പക്ഷത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുടെ പക്ഷത്ത് മാർക്സിസ്റ്റുകളും ചില കോൺഗ്രസ്സു കാരും നിന്ന് യുദ്ധം കൊഴുപ്പിക്കുകയാണ്. KCBC യും തുള്ളിച്ചാടുന്നുണ്ട്..

മതമൈത്രിയല്ലേ വേണ്ടത് ? പിന്നെ ഇസ്ലാമതസ്ഥർ ഉൾപ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ ? മതേതരത്വവും മതമൈത്രിയും ആഗ്രഹിക്കുന്ന ഈ പാവത്തിനെയും നല്ലവരായ ഹിന്ദു – മുസ്ലീം-ക്രിസ്ത്യൻ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ…

shortlink

Related Articles

Post Your Comments


Back to top button