![](/movie/wp-content/uploads/2023/05/kerala.jpg)
മുംബൈ:’ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ല തീവ്രവാദികളെയാണെന്നും സംസ്ഥാനത്തിനെതിരെ ഒന്നും സിനിമയിലില്ലെന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും പറഞ്ഞു.
‘മാസങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് ഞാന്‍ സിനിമ നിര്‍മ്മിച്ചത്. ഒരു നിര്‍മ്മാതാവും സിനിമയെ പിന്തുണയ്ക്കാന്‍ ആഗ്രഹിച്ചില്ല. എന്റെ കാഴ്ചപ്പാട് തന്നെ മാറി, ഇരകളോട് സംസാരിച്ചതിന് ശേഷം വിഷയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. മുഖ്യമന്ത്രി വിജയന്റെ തട്ടകമായ കണ്ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് സിനിമാ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സിനിമയില്‍ അഭിനയിച്ചതിന് നടി ആദ ശര്‍മയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് സിനിമ കാണണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.
അങ്ങനെ തേപ്പുകാരി എന്ന പട്ടവും എനിക്ക് കിട്ടി; പ്രണയത്തെക്കുറിച്ച് വിൻസി അലോഷ്യസ്
‘ചിത്രത്തിൽ കേരളത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. അപകീര്‍ത്തികരമായ ഒന്നും പറഞ്ഞിട്ടില്ല. സിനിമ ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ്, മുസ്ലീങ്ങളെയല്ല. കേരള മുഖ്യമന്ത്രി സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നു’, ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷാ വ്യക്തമാക്കി.
Post Your Comments