GeneralLatest NewsMollywoodNEWSWOODs

32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെ വിവരങ്ങള്‍ തരു, 11 ലക്ഷം തരാം: ഷുക്കൂർ വക്കീൽ

മുസ്ലിം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നു

ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് നടൻ ഷുക്കൂര്‍, കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സോഷ്യൽ മീഡിയ കുറിപ്പിൽ ആവശ്യപ്പെട്ട ഇദ്ദേഹം അങ്ങനെ ചെയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു.

read also: ‘സ്ത്രീകളുടെ ശരീരം അമൂല്യം, അതിനാൽ അത് മൂടിവെക്കുന്നതാണ് ഏറ്റവും നല്ലത്: സൽമാൻ ഖാൻ

ഷുക്കൂര്‍ വക്കീലിന്റെ  കുറിപ്പ് 

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ, കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നു. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി….

Note: പാലക്കാട് സ്വദേശികളായ ബെക്സന്‍ വിന്‍സെന്റ് , ബെസ്റ്റെന്‍ വിന്‍സെന്റ് എന്നീ സഹോദരങ്ങള്‍ വിവാഹം ചെയ്ത മെറിന്‍ , സോണിയ സെബാസ്റ്റിയന്‍ , നിമിഷ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തില്‍ നിന്നല്ലാതെ ഐസിസില്‍ ചേര്‍ന്നതായി വര്‍ത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെ കുറിച്ച്‌ ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എല്ലാവരും അവസാനിപ്പിക്കണം.

shortlink

Related Articles

Post Your Comments


Back to top button