![](/movie/wp-content/uploads/2023/04/untitled-20-1.jpg)
ന്യൂഡൽഹി; ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ദി കേരള സ്റ്റോറി നിരോധിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. സിനിമയ്‌ക്കെതിരായ പ്രചാരണം കൊഴുക്കുന്നതിനിടെ സിനിമയിൽ 10 മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചതായി റിപ്പോർട്ട്. ഫിലിം അനലിസ്റ്റായ എബി ജോർജ് ആണ് ചിത്രത്തിൽ നിന്നും പത്ത് കാര്യങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചതായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദേശം എന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജ ചടങ്ങുകളിൽ ഭാഗമാവില്ലെന്ന സംഭാഷണവും സെൻസർ ബോർഡ് നീക്കം ചെയ്യാൻ നിര്‍ദേശിച്ചതായി എബി ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ കാപട്യക്കാർ എന്ന് പറയുന്ന സംഭാഷണത്തിൽ നിന്ന് ഇന്ത്യൻ എന്നത് നീക്കം ചെയ്യാൻ സാധ്യതയുണ്ട്. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.
അതേസമയം, ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദ കേരള സ്റ്റോറി മെയ് 5 ന് റിലീസ് ചെയ്യും. സുദീപ്തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് ട്രെയിലറിൽ പറയുന്നുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
Also Read;നവനീതിന്റെ ഉപനയന ചടങ്ങിൽ അതിഥിയായി ഉണ്ണി മുകുന്ദൻ: സ്വീകരിച്ച് ദിവ്യ എസ് അയ്യരും കുടുംബവും
കേരളത്തിൽ നിന്ന് കാണാതാകുകയും തുടർന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്ത 32,000 സ്ത്രീകളിൽ ഒരാളായ ഫാത്തിമ എന്ന മലയാളി നഴ്‌സായി അതിനയിക്കുന്നത് ആദ ശർമ്മയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം 2023 മെയ് 5 ന് റിലീസ് ചെയ്യും. ‘കേരളത്തിൽ നിന്നുള്ള ഒരു ഹിന്ദു ശാലിനി ഉണ്ണികൃഷ്ണൻ’ എന്ന വരിയോടെ ആരംഭിക്കുന്ന ട്രെയിലർ ശാലിനിയുടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ ശർമ്മയെ കാണിക്കുന്നു. അടുത്ത ഷോട്ടിൽ തോക്കുധാരികളായ രണ്ട് സ്ത്രീകൾ അവളെ ബന്ദികളാക്കിയതായി കാണിക്കുന്നു. ശാലിനി ഫാത്തിമയായി ഐ.എസിൽ ചേരുന്നതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
Post Your Comments