CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സ്വന്തം പ്രണയകഥയുമായി സംവിധായകൻ: ശ്രദ്ധേയമായി ‘നിൻ പാതി ഞാൻ’

കൊച്ചി: പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിയായി ചിത്രീകരിച്ച് ശ്രദ്ധേയനായി സംവിധായകൻ വിപിൻ പുത്തൂർ. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച് മുന്നോട്ട് കുതിക്കുന്നു.

കണ്ട് പഴകിയ പ്രണയരംഗങ്ങളെ മാറ്റിനിർത്തി, തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന, വ്യത്യസ്തമായ പ്രണയരംഗങ്ങൾ, മികച്ച ഫ്രെയിമുകളിലൂടെയും, അച്ചടക്കത്തോടെയുള്ള സംവിധാനത്തിലൂടെയും, പ്രേക്ഷകരെ വശീകരികരിക്കുന്നു.

കൂലിപ്പണിക്കാരനായ വിനു വിൻ്റെയും, മാർജിൻ ഫ്രീമാർക്കറ്റിൽ ജോലി ചെയ്യുന്ന അനന്യയുടെയും പ്രണയമാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ ഒരു കല്യാണരാത്രി ഇരുവരും കണ്ടുമുട്ടുന്നതും, പ്രണയത്തിലാവുന്നതുമായ രംഗങ്ങൾ തികച്ചും പുതുമയോടെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു. കൂലിപ്പണിക്കാരായ, സാധാരണക്കാരുടെ പ്രണയം ആദ്യമായി ചിത്രീകരിച്ചു എന്നത് ഒരു പ്രത്യേകതയാണ്. ഹൃദ്യമായ ഈ പ്രണയരംഗങ്ങൾ കണ്ടാൽ, പ്രണയം ഇഷ്ടമല്ലാത്തവർ പോലും പ്രണയിച്ചു പോകും.

‘അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലായത്’: നവ്യയുടെ തുറന്നു പറച്ചിൽ

സ്വന്തം ജീവിതം മറ്റ് കഥാപാത്രങ്ങളിലൂടെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ വിപിൻ പുത്തൂരും, ഭാര്യ അനന്യ വിപിനും. ‘നിൻ പാതി ഞാൻ’ എന്ന മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിയുടെ രചയിതാവും അനന്യയാണ്. ഷൈൻ രാജേന്ദ്രൻ, സാന്ദ്ര എസ്.ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പതിമൂന്ന് മിനിറ്റിൽ ഒരു മുഴുനീള സിനിമ കണ്ട അനുഭവമാണ് ഇത് നൽകുന്നത്. പാട്ടും ക്ലിപ്പുകളും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ, സ്റ്റാറ്റസ് ആയും, റീൽസ് ആയും ഇട്ടു തുടങ്ങിയത്, നിൻ പാതി ഞാൻ എന്ന വർക്കിൻ്റെ വലിയൊരു വിജയമായി കാണാം.

തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് വനിതാ വിജയകുമാറിന്റെ മൂന്നാം ഭർത്താവ് പീറ്റർ പോളിന്റെ അപ്രതീക്ഷിത മരണം

പാക്കപ്പ് ഫിലിംസിൻ്റെ ബാനറിൽ ഡോ.സൈനുദ്ധീൻ പട്ടാഴി, ഡോ. നിധിൻ എസ്. എന്നിവർ ചേർന്നാണ് നിർമ്മാണം. ക്യാമറ – ടോൺസ് അലക്സ്, എഡിറ്റിംങ് – അരുൺ പിജി, ഗാനരചന – വിനായക് ശശികുമാർ, സംഗീതം – പ്രശാന്ത് മോഹൻ എംപി, ആലാപനം – വിനീത് ശ്രീനിവാസൻ, ശബ്ദലേഖനം – സേത് എം ജേക്കബ്, ശബ്ദമിശ്രണം – വിഷ്ണു രഘു, പ്രോഗ്രാമിംഗ് – ശ്രീരാഗ്, കല – ശ്യാംലാൽ, ചമയം – രജനി രാജീവ്, സംവിധാന സഹായികൾ – അരവിന്ദ് രാജ് വിഎസ്, ജിഷ്ണു, അരുൺ രാജ്, വസ്ത്രാലങ്കാരം – സമ്പാദ് ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ – റാസിഖ് ആർ അഞ്ചൽ, ക്യാമറ അസിസ്റ്റൻ്റ് – നഹാസ്, പരസ്യകല – അർജുൻ ജിബി, സ്റ്റിൽ – അരുൺ സഹദേവൻ, മിശ്രണം – സുരേഷ്, പിആർഒ – അയ്മനം സാജൻ.

 

 

shortlink

Related Articles

Post Your Comments


Back to top button