CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

16 മണിക്കൂർ കൊണ്ടൊരു സിനിമ: ലോക റെക്കോർഡുമായി ‘എന്ന് സാക്ഷാൽ ദൈവം’

കൊച്ചി: തിരക്കഥ മുതൽ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോക റെക്കോർഡുകൾ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക് തിളക്കമേറ്റിയിരിക്കുകയാണ്. യുആർഎഫ് ( യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി 16 മണിക്കൂർ കൊണ്ടാണ് ചിത്രം ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തിരിക്കുന്നത്. ഡബ്ള്യുഎഫ്സിഎൻ, സിഓഡി, മൂവി വുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മുഴുവൻ ചിത്രീകരണവും തിരുവനന്തപുരത്തായിരുന്നു നടന്നത്.

‘അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലായത്’: നവ്യയുടെ തുറന്നു പറച്ചിൽ

സാക്ഷാൽ ദൈവം എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിന് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നു. ആരതി എന്ന പേരുള്ള ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. എന്നാൽ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമാണന്നും കോൾ ചെയ്ത യുവാവ് പറയുന്നു. ഏതു വാർത്തയുടെയും സത്യാവസ്ഥ പുറത്ത് കൊണ്ട് വരികയാണ് സാക്ഷാൽ ദൈവം എന്ന വ്ളോഗറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മരണം നടന്ന വീട്ടിലേക്ക് അയാൾ തന്റെ ക്യാമറ കണ്ണുകളുമായെത്തുന്നു. മരണത്തിനു പിന്നിലെ ദുരൂഹത തേടിയെത്തുന്ന വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

‘എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ, ഇന്ന് ഷൂട്ട് നടക്കില്ല’ സംവിധായകരെ വലച്ച ഷെയ്ൻ നി​ഗത്തിന്റെ ഫോൺ സംഭാഷണം വൈറൽ

അനസ് ജെ റഹിം, മാനസ പ്രഭു, കെപിഎസി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ് കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.

ബാനർ – ഇൻഡിപെൻഡന്റ് സിനിമാ ബോക്സ്, കഥ, എഡിറ്റിംഗ്, ചായാഗ്രഹണം, സംവിധാനം – എസ് എസ് ജിഷ്ണുദേവ്, നിർമ്മാണം – ശ്രീവിഷ്ണു ജെഎസ്, ജിനു സെലിൻ, സ്നേഹൽ റാവു, ദീപു ആർഎസ്, ശിവപ്രസാദ്, സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ & മിക്സിംഗ് – ശ്രീവിഷ്ണു ജെഎസ്, സഹസംവിധാനം – അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ – സേതുലക്ഷ്മി, പബ്ളിസിറ്റി ഡിസൈൻസ് – വിനിൽ രാജ്, പിആർഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button