CinemaLatest NewsMollywoodWOODs

എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി: രഘുനാഥ് പലേരി

അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും

കഴിഞ്ഞ ദിവസം അന്തരിച്ച മലയാള നടൻ മാമുക്കോയയെ അനുസ്മരിച്ച് രഘുനാഥ് പാലേരി. മഴവിൽക്കാവടി എന്ന ചിത്രത്തിലെ ഒരു ഫ്രെയിം പങ്കുവച്ച് രഘുനാഥ് പലേരി കുറിച്ച വാക്കുകളും ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടിയും വൈറലായി മാറി. കുറേനേരം കയ്യിൽ പിടിച്ചുള്ള ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല. ചെന്നാൽ ഞാൻ കരയുമെന്നാണ് രഘുനാഥ് കുറിച്ചത്.

കുറിപ്പ് വായിക്കാം

മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.

ആ കണ്ണീർതുള്ളികളാവും യാ മത്താ യാ സത്താ യാ ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക. ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും.

രണ്ട് മാസങ്ങൾക്ക് മുൻപ് ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാൻ വീണ്ടും കാണുന്നത്. കുറേനേരം കയ്യിൽ പിടിച്ചുള്ള ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല. ചെന്നാൽ ഞാൻ കരയും, എനിക്കെന്തോ കരയാൻ ഇപ്പോൾ തീരെ ഇഷ്ടമില്ലെന്നും രഘുനാഥ് പലേരി.

shortlink

Related Articles

Post Your Comments


Back to top button