Uncategorized

‘മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു, കാണിച്ചത് അനാദരവ്’: താരങ്ങൾക്കെതിരെ വിമർശനം

ഞാന്‍ മരിക്കുമ്പോള്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കും

മലയാളത്തിന്റെ ചിരി തമ്പുരാൻ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് സിനിമാ ലോകം നല്‍കിയില്ലെന്ന വിമർശനവുമായി സംവിധായകന്‍ വിഎം വിനു. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സിനിമാ മേഖലയില്‍ നിന്നും മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ ഉണ്ടായിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ച ആകുമ്പോഴാണ് താരങ്ങളുടെ അനാദരവ് ചൂണ്ടിക്കാട്ടി വിനു രംഗത്ത് എത്തിയത്.

read also: നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി: മറുപടിയുമായി ഷെയ്ന്‍ നിഗം

വിഎം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ

മലയാള സിനിമ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് നല്‍കിയോ എന്ന ചോദ്യമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സത്യമാണ്. ആ ആദരവ് സിനിമയിലെ പലരും നല്‍കിയിട്ടില്ല. പലരും എന്നോട് ചോദിച്ചു അവര്‍ വരുമോ, ഈ നടന്‍ വരുമോ, മറ്റേയാള്‍ വരുമോ എന്നൊക്കെ… നടനെ കാണാനുള്ള ആഗ്രഹം കൊണ്ടാകാം. അല്ലെങ്കില്‍ അവര്‍ ഇവിടെ വരേണ്ടതല്ലേ എന്ന ചിന്തയായിരിക്കാം.

വരും, വരാന്‍ സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മറുപടി നല്‍കി. താരങ്ങള്‍ മാത്രമല്ല, സംവിധായകരും ഏറെയാണ്. മാമുക്കോയയെ ഉപയോഗിച്ച ഒട്ടേറെ സംവിധായകരുണ്ട്. ഒരു കുട്ടി പോലും തിരിഞ്ഞുനോക്കിയില്ല. സത്യന്‍ അന്തിക്കാട് ഒഴികെ. നീചമായ പ്രവൃത്തിയാണിത്. ആശുപത്രി മുതല്‍ ഖബറടക്കുന്നതുവരെ ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെയുണ്ടായിരുന്നു.

ജോജു ഉള്‍പ്പെടെയുള്ള മറ്റു ചിലര്‍ മാമുക്കോയയെ കാണാനെത്തി. ചിലര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ട് മറ്റുള്ളവര്‍ വന്നില്ല. ഞാന്‍ അവരോട് പറഞ്ഞത് ഇങ്ങനെയാണ്. മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു. ഒരു ടാക്‌സി വിളിക്കുക. മരിക്കാന്‍ വേണ്ടി എറണാകുളത്ത് പോകുക. എന്നിട്ട് അവിടെ കിടന്ന് മരിക്കുക. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാകുമല്ലോ.

നടന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെല്ലാം വരാന്‍ അപ്പോള്‍ പറ്റുമായിരുന്നു. മാമുക്കോയയെ കുറിച്ച് പൊക്കി പറഞ്ഞ് അവര്‍ക്ക് പോകാമായിരുന്നു. കോഴിക്കോട് അവര്‍ക്ക് ദൂരമല്ലേ. സഞ്ചരിക്കാന്‍ പറ്റില്ലല്ലോ… ബന്ധങ്ങള്‍ എന്നു പറഞ്ഞാല്‍ ചെറുതല്ല. പല ചിത്രങ്ങളുടെയും വിജയത്തിന് കാരണക്കാരനായിരുന്നില്ലേ മാമുക്കോയ. ഇക്കാര്യം എല്ലാവരും ചിന്തിക്കണം. സംഘടനാ തലപ്പത്തിരിക്കുന്നവരും ചിന്തിക്കണ്ടേതായിരുന്നു.

കൂടുതല്‍ പറയുന്നില്ല. കോഴിക്കോട്ടെ സാധാരണക്കാര്‍ ഇവടെ നിറഞ്ഞിരുന്നു. അതാണ് ആദരവ്, ബഹുമാനം, ആരാധന…. ഞാന്‍ മരിക്കുമ്പോള്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കും. ഇവിടെ കിടന്ന് മരിച്ചാല്‍ ഇവരൊക്കെ തന്നെയാകും ഉണ്ടാകുക. എറണാകുളത്താകുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button