റിയാലിറ്റി ഷോകളിലൂടെയെത്തി മലയാളികളുടെ മനസ് കവർന്ന താരമാണ് കണ്ണൂർ സ്വദേശിനിയായ ഷംന കാസിം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്.
ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്കും കുഞ്ഞിനും ആശംസകൾ നേർന്ന എല്ലാവർക്കും ഷംന നന്ദി പറഞ്ഞു.
കുഞ്ഞിന്റെ മുടി എടുക്കുന്നതിന് മുൻപ് ഏതാനും ചിത്രങ്ങൾ എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്ന് നടി പറയുന്നു. ചിത്രങ്ങൾ എടുത്തിട്ടുണ്ട്, പക്ഷേ ഇപ്പോൾ പുറത്ത് വിടുന്നില്ല, 40 ദിവസം കഴിഞ്ഞ് ഫോട്ടോകൾ എല്ലാവർക്കുമായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാം, സെലിബ്രിറ്റി കുട്ടി ആയതുകൊണ്ടല്ലെന്നും ഷംന പറയുന്നു.
ഫോട്ടോ ഷൂട്ടിന്റെ മെയിക്കിംങ് വീഡിയോ ആണിപ്പോൾ ചെയ്യുന്നതെന്നും ഷംന പറഞ്ഞു. 2004 ൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ഷംനയുടെ അരങ്ങേറ്റം. തമിഴടക്കം നിരവധി ഭാഷകളിൽ ഷംന അഭിനയിച്ച് കഴിഞ്ഞു.
സിനിമയിൽ അല്ലാതെ സ്റ്റേജ് ഷോകളിലും സജീവമായിരുന്നു താരം. ജോസഫ് എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രം തമിഴിൽ എടുത്തപ്പോൾ നായികയായെത്തിയത് ഷംനയായിരുന്നു. ജെബിഎസ് കമ്പനിയുടെ ഫൗണ്ടറും, സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.
Post Your Comments