വന്ദേ ഭാരത് ട്രെയിൻ ഉത്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവം പരിപാടിയിൽ ഇടതു പക്ഷത്തെ ഞെട്ടിച്ചുകൊണ്ട് നവ്യ വയർ, അപർണ ബാലമുരളി, വിജയ് യോശുദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. മുൻപ് കേരളം മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയ നവ്യ നായർ ഇത്തവണ മോദിയ്ക്കൊപ്പം വേദി പങ്കിട്ടതിന്റെ ഞെട്ടലിലാണ് സൈബർ സഖാക്കൾ. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
‘പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം കേരളത്തില്‍ ഒരു ഉണര്‍വും ഉണ്ടാക്കിയിട്ടില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു ഉണര്‍വ് ഉണ്ട്. അത് കുറച്ചുകാലമേ നില്ക്കു. നവ്യനായര്‍ കലാപരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. ഏത് വയസുള്ള ആളെ കണ്ടാലും കാല് തൊട്ട് വന്ദിക്കില്ലേ?’ എന്നായിരുന്നു നവ്യാനായര്‍ പ്രധാനമന്ത്രിയുടെ കാല് തൊട്ടുവണങ്ങിയല്ലോ എന്ന ചോദ്യത്തിന് മറുപടിയായി ഗോവിന്ദന് പറഞ്ഞത്.
Post Your Comments