ബോളിവുഡിലെ മിന്നും താരമായ അമിതാഭ് ബച്ചന്റെ ഇഷ്ട്ടപ്പെടാത്ത സിനിമകൾ തുറന്ന് പറഞ്ഞ് നടി രോഹിണി കട്ടങ്കടി. തൂഫാൻ, ജാഗുദർ എന്നീ 1989 -ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് രോഹിണിക്ക് ഇഷ്ട്ടപ്പെടാത്തവ.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇഷ്ട്ടപ്പെടാത്ത ചിത്രങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചപ്പോഴായിരുന്നു രോഹിണി അമിതാഭ് ബച്ചന്റെ സിനിമകളെക്കുറിച്ച് പറഞ്ഞത്.
എങ്ങനെയായിരിക്കും അമിതാഭ് ബച്ചനെപ്പോലെ ഒരാൾ ഇത്തരം ചിത്രങ്ങളിൽ അഭിനയിച്ചതെന്ന് അത്ഭുതം തോന്നിപ്പോയിട്ടുണ്ടെന്നും രോഹിണി പറയുന്നു.
ആലാപ് എന്ന ചിത്രം അതിമനോഹരമായിരുന്നുവെന്നും ഒരുപാട് ഇഷ്ടമായെന്നും താരം പറഞ്ഞു. അമിതാഭിന്റെ അഭിനയം വളരെ മികച്ചതായിരുന്നുവെന്നും രോഹിണി വ്യക്തമാക്കി.
ഷഹെൻഷാ, അഗ്നിപഥ് തുടങ്ങിയ ചിത്രങ്ങളിൽ രോഹിണിയും, അമിതാഭും ഒരുമിച്ച് അഭിനയിച്ചിരുന്നു. രോഹിണിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Post Your Comments