സ്ത്രീയെന്ന നിലയിൽ ഭാര്യ റിമ നേരിടുന്നത് താൻ നേരിടുന്ന ലോകത്തെയല്ലെന്ന് ആഷിക് അബു. അവൾക്ക് നേരിടേണ്ടി വരുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്തെയാണ്.
എന്റെ ജീവിതവും ജീവിത അനുഭവങ്ങളുമല്ല റിമയുടേത്. റിമ നേരിടേണ്ടി വരുന്ന ലോകത്തെ ചിലപ്പോൾ തനിക്ക് മനസിലായെന്ന് തന്നെ വരില്ലെന്നും ആഷിക് പറഞ്ഞു.
ഏതൊരു സംഭവവും അത് നേരിട്ടനുഭവിച്ച വ്യക്തികൾക്കേ പൂർണ്ണമായും ഉൾക്കൊള്ളാനാകൂ, അത്തരം അനുഭവങ്ങളിൽ കൂടി കടന്നു പോകാത്തവർക്ക് അതൊന്നും മനസിലായെന്ന് വരില്ല.
കൂടാതെ സിനിമകൾ ചെയ്യുന്നത് സ്ത്രീയോ, പുരുഷനോ ആകാം, പക്ഷേ അതിലടങ്ങിയിരിക്കുന്ന വിഷയം പുരോഗമനപരമാണെങ്കിൽ തീർച്ചയായും സ്വാഗതം ചെയ്യപ്പെടുമെന്നും ആഷിക് പറഞ്ഞു.
ആഷിക് അബുവിന്റെ പുതിയ ചിത്രം നീലവെളിച്ചം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ടൊവിനോയാണ് ചിത്രത്തിൽ നായകൻ, കൂടാതെ റിമയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments