GeneralLatest NewsNEWSTV Shows

മൂന്ന് മാസമായി ആര്‍ത്തവ രക്തം ഒഴുകുന്നു, നിനക്ക് നാണമില്ലേ ജുനൈസേ? ദേഷ്യപ്പെട്ട് ലച്ചു

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയില്ലേ

ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് ലച്ചു. ജുനൈസുമായി ലച്ചു നടത്തിയ വാക്ക് തര്‍ക്കം സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നു. കഴിഞ്ഞ ചില ദിവസങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ലച്ചുവിനു വീക്കിലി ടാസ്‌ക്കിലും മറ്റു പൊതുവായ പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര നിലവാരം പുലര്‍ത്താനായില്ല എന്ന് ചൂണ്ടിക്കാട്ടി ജുനൈസ് നോമിനേറ്റ് ചെയ്തത് ലച്ചുവിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

read also: പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ ആരാണ്? അവരോടു പോകാന്‍ പറ: സുരേഷ് ഗോപി

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയില്ലേ എന്നാണ് ലച്ചു ജുനൈസിനോട് ചോദിക്കുന്നത്. ഈ അവസ്ഥയില്‍ താന്‍ ജയിലില്‍ പോയി കിടക്കണോ എന്ന് ലച്ചു ജുനൈസിനോട് ചോദിച്ചു. തുടർന്ന് ലച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ‘പിന്നെ എന്ത് കോപ്പിനാ തന്റെ പേര് പറഞ്ഞത്? ഇത്രയും ആള്‍ക്കാര്‍ കാണിച്ച്‌ കൂട്ടിയതൊന്നും നീ കണ്ടില്ലേ?’ എന്ന് ലച്ചു ജുനൈസിനോട് ചോദിച്ചു. കിച്ചണ്‍ ക്യാപ്റ്റനായ മനീഷ ചേച്ചിയോട് പലവട്ടം താന്‍ സഹായിക്കണമോയെന്നു ചോദിച്ചിരുന്നു. അത് നീ കേട്ടിട്ടുണ്ടോ എന്നറിയില്ലെന്നും ചേച്ചി പറഞ്ഞിട്ടാണ് താന്‍ റെസ്റ്റ് എടുത്തതെന്നും ലച്ചു പറയുന്നുണ്ട്.

‘നീ വലിയ മനുഷ്യത്വത്തെ പറ്റിയൊക്കെ സംസാരിക്കുന്ന ആളാണല്ലോ. നിന്നോട് പച്ചയ്ക്ക് ഞാന്‍ പറഞ്ഞതാണ് എനിക്ക് സ്വല്ലിഗ് ഉണ്ടെന്നും മൂന്ന് മാസമായിട്ട് പിരീഡ്‌സ് ബ്ലെഡ് ഫ്‌ളോ ചെയ്ത് കൊണ്ടിരിക്കയാണെന്നും. ഇത് കേട്ടിട്ടും എവിടെ പോയി നിന്റെ മനുഷ്യത്വം? നിനക്ക് നാണമില്ലേ ജുനൈസേ ഇത്തിരിയെങ്കിലും ഉളുപ്പുണ്ടോ?’ ലച്ചു ചോദിച്ചു.

പരസ്പരം വാക്കുതര്‍ക്കം നടന്നെങ്കിലും ഒടുവില്‍ ഇരുവരും പ്രശ്‌നം സംസാരിച്ച്‌ തീര്‍ക്കുകയായിരുന്നു. തന്റെ തെറ്റിന് ജുനൈസ് ലെച്ചുവിനോട് മാപ്പ് പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button