CinemaLatest NewsMollywoodWOODs

യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കേണ്ട പരിപാടി, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിൽ സന്തോഷം: അപർണ്ണ ബാലമുരളി

യൂത്ത് കോൺക്ലേവ് എന്ന് പറയുമ്പോൾ നാളത്തെ ഫ്യൂച്ചർ എന്ന കോൺസെപ്റ്റ് അതിൽ ഉണ്ട്

കൊച്ചി: കേരള യുവതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയും.

രാഷ്ട്രീയ – സാസ്കാരിക മേഖലയിലെ പ്രമുഖരാണ് പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. നടിയും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി, ഉണ്ണി മുകുന്ദൻ, അനിൽ ആന്റണി നവ്യ നായർ, ​ഗായകൻ വിജയ് യേശുദാസും പരിപാടിയുടെ ഭാ​ഗമായി.

നടൻ സുരേഷ് ​ഗോപി അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യൂത്ത് കോൺക്ലേവ് ആയതിനാലാണ് പങ്കെടുക്കുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അപർണ്ണ ബാലമുരളി പറഞ്ഞു.

യൂത്ത് കോൺക്ലേവ് എന്ന് പറയുമ്പോൾ നാളത്തെ ഫ്യൂച്ചർ എന്ന കോൺസെപ്റ്റ് ഉണ്ട്. കൂടാതെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അവസരം കിട്ടിയതിലും സന്തോഷമെന്നും നടി അപർണ്ണ വ്യക്തമാക്കി.

പ്രധാനമന്ത്രി ഉള്ള ഇടത്ത് നൃത്തം അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമെന്നും നവ്യ നായർ പറഞ്ഞു. കലാ – സാസ്കാരിക മേഖലയിലെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button