നിര്‍മ്മാതാവ് സോഫിയ പോളിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നൽ മുരളി വീണ്ടുമെത്തും.
ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി 2021-ലെ ക്രിസ്മസ് റിലീസായി ഒടിടിയിലാണ് എത്തിയത്. ഇപ്പോഴിതാ നിര്‍മ്മാതാവ് സോഫിയ പോളിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
read also: കയ്യടി നേടാന്‍ എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ല: ടൊവിനോ തോമസ്
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയുടെ മ എന്ന അടയാളചിഹ്നമാണ് സോഫിയ പോള്‍ ഇന്‍സ്റ്റാ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നല്‍ എന്ന ഹാഷ് ടാഗും രണ്ട് മിന്നല്‍ ചിഹ്നങ്ങളും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകളായാണ് ആരാധകര്‍ വ്യഖ്യാനിക്കുന്നത്.
Post Your Comments