ബോളിവുഡ് സൂപ്പർ താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.
അതീവ ഗുരുതര അവസ്ഥയിലാണ് കുട്ടി എന്നുവരെ ഏതാനും യൂട്യൂബ് ചാനലുകളിലടക്കം വാർത്തകൾ വന്നിരുന്നു. ആരാധ്യ ബച്ചൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവശനിലയിലായെന്ന വാർത്ത കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പടർന്നത്.
പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ആരാധ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു.
തുടർന്നാണ് തനിക്കെതിരെ നിരന്തരം വാർത്ത തെറ്റായി നൽകുന്ന ചാനലുകൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുവാൻ ആരാധ്യ തീരുമാനിച്ചത്.
അപവാദ പ്രചരണവും, തെറ്റായ വാർത്തകളും നൽകുന്ന ചാനലുകൾക്ക് പൂട്ടിടണം എന്നതായിരുന്നു കുഞ്ഞ് ആരാധ്യയുടെ ആവശ്യം. ആരാധ്യയുടെ വ്യാജ വാർത്ത നൽകിയ 9 ചാനലുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. കുട്ടികൾക്കെതിരെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും നീതി ലഭ്യമാകണമെന്നും ഹൈക്കോടതി വിലയിരുത്തി.
Post Your Comments