സ്വന്തം ജീവിതത്തിലെ വിവാദ സംഭവങ്ങൾ സിനിമയാക്കി തെലുങ്ക് നടന് നരേഷ്. നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത് വലിയ വിവാദമായിരുന്നു. 63കാരനായ നരേഷിന്റെ നാലാമത്തെ ഭാര്യയാണ് പവിത്ര. തങ്ങളുടെ ഈ വിവാദ പ്രണയവും ജീവിതത്തിലെ മറ്റു സംഭവങ്ങളും കോർത്തുകൊണ്ടാണ് ‘മല്ലി പെല്ലി’ എന്ന സിനിമയുമായി നരേഷ് എത്തുന്നത്.
എം.എസ് രാജു സംവിധാനം ചെയ്യുന്ന ‘മല്ലി പെല്ലി’ യില്‍ നരേഷും പവിത്രയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയോട് സാമ്യമുള്ളതാണ് വനിതയുടെ കഥാപാത്രമെന്നാണ് ടീസര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ ഇരുവരെയും ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് മൂന്നാം ഭാര്യ വില്ലത്തിയാവുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments