തെന്നിന്ത്യൻ താര സുന്ദരി സാമന്തയും ഭർത്താവ് നാഗ ചൈതന്യയും വേർപിരിഞ്ഞുവെങ്കിലും ഇവരുടെ വാർത്തകളാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. ലണ്ടനില്‍ നടന്ന പ്രൈം സീരിസ് സിറ്റാഡൽ പ്രീമിയര്‍ ചടങ്ങിൽ പങ്കെടുത്ത സാമന്തയുടെ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചകൾ ഉയരുകയാണ്.
READ ALSO: രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മ ആ ബോംബ് പൊട്ടിച്ചത് ‘മകന് സിനിമയിലുണ്ട് ‘!! വൈറൽ കുറിപ്പ്
സാമന്തയുടെ വലതുഭാഗത്ത് ഇടുപ്പില്‍ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന് ടാറ്റൂ ചെയ്തതാണ് പലരുടെയും ചർച്ചയ്ക്ക് കാരണം. സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചില ചിത്രങ്ങളില്‍ നിന്നാണ് വിവാഹമോചനം നേടിയിട്ടും ഇപ്പോഴും നാഗ ചൈതന്യയുടെ വിളിപ്പേര് ടാറ്റൂ ചെയ്തത് മായിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
തന്റെ ആദ്യ ചിത്രമായ യേ മായ ചെസാവേയുടെ ഓര്‍മ്മയ്ക്കായി സാമന്ത വൈഎംസി എന്ന് കഴുത്തിൽ ടാറ്റു പിന്നില്‍ എഴുതിയിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നാഗ ചൈതന്യയായിരുന്നു നായകന്. ഇരുവരും പ്രണയത്തിൽ ആകുന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു.
Post Your Comments