റാപ്പർ ഹണി സിംഗിനും സംഘത്തിനുമെതിരെ പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജൻസിയുടെ ഉടമവിവേക് രവി. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാരോപിച്ചാണ് റാപ്പർ ഹണി സിംഗിനും സംഘത്തിനുമെതിരെ മുംബൈ പോലീസിൽ ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവൽ എന്ന ഈവന്റ് ഏജന്‍സി ഉടമ പരാതി നൽകിയത്. കേസിൽ പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
read also: ആമസോൺ സ്റ്റുഡിയോയിൽ നിന്നും റുസ്സോ ബ്രദേഴ്സിന്റെ സിറ്റാഡലിന്റെ പ്രീമിയർ ലണ്ടനിൽ നടന്നു
ഫെസ്റ്റിവിന മ്യൂസിക് ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നു തർക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഹണി സിംഗും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് വിവേകിന്റെ പരാതി. ഏപ്രിൽ 15ന് ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ ഫെസ്റ്റിവിനയുടെ യോ യോ ഹണി സിംഗ് 3.0 എന്ന പേരിൽ സംഗീതോത്സവം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലും ആക്രമണവും ഉണ്ടായത്.
Post Your Comments