BollywoodCinemaLatest NewsWOODs

ഞെട്ടിച്ച് 11 വയസുകാരി ആരാധ്യ ബച്ചൻ: അപവാദ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയിൽ

പ്രമുഖ യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആരാധ്യ

ബോളിവുഡ് സൂപ്പർ താരം ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളാണ് ആരാധ്യ ബച്ചൻ. ആരാധ്യയുടെ ജനനം മുതൽ ഓരോ വാർത്തകളും ഒപ്പിയെടുക്കാൻ പാപ്പരാസികളടക്കം മത്സരമാണ് നടത്തുന്നത്.

എണ്ണമറ്റ ഓൺലൈൻ ചാനലുകളിലൂടെയും, മഞ്ഞ പത്രങ്ങളിലൂടെയും ആരാധ്യയെക്കുറിച്ച് തെറ്റായ വാർത്തകൾ വരുന്നതിനെതിരെ ഐശ്യര്യ റായിയും അഭിഷേക് ബച്ചനും നേരത്തെ രം​ഗത്തെത്തിയിരുന്നു.

എന്നാലിപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് 11 വയസുകാരി ആരാധ്യയാണ്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകളും, തെറ്റായ വിവരങ്ങളും നൽകിയ ഒരു പ്രമുഖ യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആരാധ്യ.

കുട്ടിയായ തനിക്കെതിരെ പോലും വ്യാജ വാർത്തകൾ നിർമ്മിക്കുന്ന ചാനൽ അടച്ച് പൂട്ടണമെന്നാണ് ആരാധ്യയുടെ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button