GeneralLatest NewsMollywoodNEWSWOODs

‘അവർ വീട്ടിൽ വേണ്ടുവോളം കിടന്നുറങ്ങട്ടെ.. ആരും ഉണർത്താൻ പോകണ്ട. അവരുടെ ഫോണിൽ വിളിക്കുകയും വേണ്ട.’ ഷിബു ജി സുശീലൻ

മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല

പ്രശസ്ത സിനിമ നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

‘അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, ഷൂട്ടിഗിന് സമയത്ത് എത്തിരിക്കുക തുടങ്ങി ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ അവരുടെ വഴിക്ക് വിടുക എന്നാണ് ഷിബു ജി സുശീലന്റെ അഭിപ്രായം. സിനിമയേ അപമാനിക്കുന്ന ഇങ്ങനെ ഉള്ളവരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കാശ് കൊടുക്കേണ്ട കാര്യം ഇല്ലെന്നും’ ഇദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

read also: മൻസരോവർ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഷിബു ജി സുശീലൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്നനിലയിൽ അംഗങ്ങളുടെയും, അത് പോലെ ഫെഫ്ക്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങൾ ഡെയിലി കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്… പക്ഷേ ഇന്നലെ ഫെഫ്ക്ക ജനറൽ കൌൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിംഗ് നടന്നു..
പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂടുന്നപ്രശ്നങ്ങളെ പറ്റി… ഈ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്.. ഷൂട്ടിംഗ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം…അങ്ങനെ നിരവധി തലവേദന… നമ്മൾ എന്തിന് ഇത് സഹിക്കണം..

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്…
സിനിമ നിർമ്മാതാക്കൾ എന്തിനാണ് ഇവരെ വെച്ച് സിനിമഎടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്നകാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ… നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം….എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായിമ നമ്മൾ വാങ്ങണം…

അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ… നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്..
ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം..
സമാധാനത്തോടെ ജോലിയിൽ ആത്മാർത്ഥ ഉള്ളവരെ വെച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്…

മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം… പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി .. അമ്മഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്..
ഈ യുവനടൻ മലയാളസിനിമക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന്‌ സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയില്ല

shortlink

Post Your Comments


Back to top button