General

സുരേഷ് മറ്റൊരു മതത്തിൽ നിന്ന് ലൈലയെ സ്വന്തമാക്കിയത് പ്രണയിച്ച്, അമൃതയുടെ അച്ഛൻ ഓർമ്മയാകുമ്പോൾ

കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛനും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ പി.ആർ.സുരേഷ് (60) അന്തരിച്ചത്. പ്രണയത്തിലൂടെ ഒന്നായവർ ആണ് അമൃതയുടെ അച്ഛനും അമ്മയും. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ അമൃത പറഞ്ഞിരുന്നു. ‘ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ്.

‘ മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതേ എന്ന മറുപടിയാണ് ലൈല നൽകിയത്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയർ ഉണ്ടായിരുന്നു. അപ്പോൾ ഒരിക്കൽ കലാഭവനിൽ നിന്നും ഒരു പ്രോഗ്രാം ഉണ്ടായി. അങ്ങനെ വന്നു കണ്ടു ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്നാണ് അമൃത പറയുന്നത്.

എന്നാൽ അങ്ങനെ അല്ല എന്നാണ് സുരേഷ് പറയുന്നത്. ലൈലക്ക് കല്യാണ ആലോചന വരുന്നു എന്ന് കേട്ടപ്പോൾ പോയി രെജിസ്റ്റർ ചെയ്തതായിരുന്നു എന്നാണ് സുരേഷ് പറഞ്ഞത്. ബന്ധത്തെക്കുറിച്ച് ലൈലയുടെ വീട്ടിൽ അറിയില്ലായിരുന്നു, എന്റെ വീട്ടിൽ ചെറുതായി അറിയാം- സുരേഷ് പറയുന്നു. അവരുടെ വീട്ടിൽ അറിയാൻ തുടങ്ങിയപ്പോളേക്കും തട്ടികൊണ്ട് വരേണ്ടി വന്നു. അന്ന് നല്ല ഉഴപ്പിൽ നടക്കുന്ന സമയം ആയിരുന്നു.

തട്ടികൊണ്ട് വരുന്ന വഴിക്ക് ഈ ചാർജ് ചെയ്യുന്ന സഥലങ്ങൾ ഉണ്ട്, പറഞ്ഞാൽ മനസിലാകും എന്ന് കരുതുന്നു. അങ്ങനെ ചാർജ് ചെയ്ത് ചാർജ് ചെയ്ത് വീട്ടിൽ എത്തി- പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു എന്നും സുരേഷ് പറയുന്നു. മ്യൂസിക്ക് ആണ് ഇഷ്ടപെട്ടത് എങ്കിലും സ്വഭാവം പരസ്പരം ഇഷ്ടം ആയിരുന്നു. കോളേജിൽ സംഘടനാപ്രവർത്തനം ഒക്കെ ഉണ്ടായിരുന്നു ലൈലക്ക്. ചിലപ്പോ അതിന്റെ ധൈര്യത്തിൽ ചാടിയത് ആകാം. സുരേഷ് പറഞ്ഞു.

അതേസമയം, അമൃത തന്നെയാണ് പിതാവിന്റെ മരണം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ മൃതദേഹം പൊതുദർശന ത്തിനു വെക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.

shortlink

Related Articles

Post Your Comments


Back to top button