തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താര ദമ്പതിമാരാണ് വിഘ്നേശ് ശിവനും നയൻതാരയും. തമിഴിലെ അറിയപ്പെടുന്ന സംവിധായകൻ കൂടിയായ വിഘ്നേശ് നയന്‍താരയുടെ ആദ്യകാല കാമുകനായിരുന്ന നടന് ചിമ്പുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നു.
READ ALSO: ഇനി കളി ബോളിവുഡില്‍, സപ്പോര്‍ട്ട് ഇല്ലെങ്കിലും തളര്‍ത്തരുത് എന്ന് ഒമര്‍ ലുലു
‘ചിമ്പുവും ഞാനും സ്കൂൾമേറ്റാണ്. കുറേ വർഷങ്ങളായി അറിയാം. സിനിമയ്ക്കപ്പുറം സൗഹൃദപരമായി ഒരുപാട് സംഭാഷണങ്ങളുണ്ടായിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ കമൽ സാറുടെ ബർത്ത് ഡേയ്ക്ക് കണ്ടു. പോടാ പോടിയിലെ നായകനായിരുന്നു ചിമ്പു. തന്റെ എല്ലാം നേട്ടത്തിലും സന്തോഷം അറിയിക്കുന്ന വ്യക്തിയാണ് ചിമ്പു’- വിഘ്നേശ് പറയുന്നു.
ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. രണ്ടു കുഞ്ഞുങ്ങൾ ഇവർക്കുണ്ട്. വാടക ഗർഭധാരണത്തിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു
Post Your Comments