നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ സിനിമയായ ‘ദി സ്‌ട്രേയ്‌സ്’ കാഴ്ചക്കാരെ കരയിപ്പിക്കുകയും അവരുടെ നല്ലൊരു ദിവസം ആശുപത്രിയിൽ കിടക്കേണ്ടിയും വരുന്ന അവസ്ഥയിലേക്കെത്തിക്കുന്നു. സിനിമ, ജീവിതത്തെ ഭയപ്പെടുത്തുന്നുവെന്ന് കണ്ടവരെല്ലാം പ്രതികരിച്ചു. പിരിമുറുക്കമുള്ള സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണം അവിശ്വസനീയമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന ഹൊറർ സിനിമയാണിതെന്ന അഭിപ്രായമാണ് കണ്ടവർക്കുള്ളത്.
ഒരു സ്വകാര്യ സ്‌കൂളിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്യുന്ന ജസ്റ്റിൻ സലിംഗറും അവരുടെ രണ്ട് കുട്ടികളും, ഭർത്താവിനൊപ്പം അനുയോജ്യമായ ജീവിതം നയിക്കുകയാണ്. അപ്രതീക്ഷിതമായി രണ്ട് അപരിചിതർ അവളെ പിന്തുടരാൻ തുടങ്ങുമ്പോൾ അവളുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്നു. താമസിയാതെ അവളുടെ ഭൂതകാലത്തിൽ നിന്നുള്ള രഹസ്യങ്ങൾ പുറത്തുവരാൻ തുടങ്ങുന്നു. അതോടെ സിനിമയുടെ ഗതി തന്നെ മാറുന്നു.
സിനിമ കണ്ട് കഴിഞ്ഞുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇങ്ങനെ:
‘Netflix-ലെ സ്‌ട്രെയ്‌സ് കണ്ടു. എനിക്ക് ജീവിതത്തെ കുറിച്ച് ഭയം തോന്നുന്നു. കാരണം ഞാൻ എന്താണ് ചെയ്തത്!’
‘ഞാൻ നെറ്റ്ഫ്ലിക്സിലും എൽഎംഎഒയിലും സ്‌ട്രെയ്‌സ് കണ്ടു, അവസാനം എന്നെ കരയിച്ചു’
‘The Strays” Netflix-ൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ സിനിമയാണ്’
സിനിമ കണ്ട് കഴിഞ്ഞപ്പോൾ ശാരീരികമായി തന്നെ അവശതകൾ കീഴടക്കിയെന്നാണ് ചിലർ പറയുന്നത്. കഠിനമായ തലവേദന കാരണം എഴുന്നേൽക്കാൻ കഴിയാതെ നിന്നവരും ഉണ്ട്. ശാരീരിക അസ്വസ്ഥതകൾ മാറാൻ ആശുപത്രിയെ ആശ്രയിച്ചവരും കുറച്ചല്ല. ദുർബല ഹൃദയമുള്ളവർക്ക് ഈ പടം കണ്ട് തീർക്കാൻ കഴിയില്ലെന്നാണ് ഏവരും പറയുന്നത്. ദൃഡനിശ്ചയത്തോടെ യാതൊരു ഭയവുമില്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ കഴിയുന്നവർ ധൈര്യവാന്മാർ ആണെന്ന കമന്റും പറയുന്നവരുണ്ട്. നിരവധി പേർക്ക് സിനിമ കണ്ടതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments