മലയാളികൾക്ക് ഏറെ പരിചിതയായ താരപുത്രിയാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണ നായികയാകുന്ന ‘അടി’ മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്കിയ അഭിമുഖങ്ങള്‍ ശ്രദ്ധ നേടിയിരുന്നു എല്ലാവരും തുല്യതയോടെ, ആത്മവിശ്വാസമുള്ള വ്യക്തികളായിട്ടാണ് വ വളര്‍ന്നതെന്ന് അഹാന പറയുന്നു.
READ ALSO: മോഹന്‍ലാലിനോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം മമ്മൂട്ടിയോട് : കാരണം വെളിപ്പെടുത്തി നടന് സിദ്ദിഖ്
നടിയുടെ വാക്കുകൾ ഇങ്ങനെ,
പെണ്‍കുട്ടി ആയതു കൊണ്ട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അത്തരം വേര്‍തിരിവുകളൊന്നും ഉണ്ടായിട്ടില്ല. എന്ന് കാര്യം ചെയ്യാനും എല്ലാവരും പ്രാപ്തരാണ്. ചെറുപ്പത്തില്‍ അച്ഛന് തമാശക്ക് പറയുമായിരുന്നു ‘ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി’ എന്ന്. അല്ലാതെ നിങ്ങളുടെ ഭര്ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുതെന്ന്. അങ്ങനെയാണ് വളര്‍ന്നത്. അച്ഛന്റെ പ്രിയ വിനോദമായിരുന്നു നമ്മളെ കൊണ്ട് മരത്തില്‍ കയറ്റിക്കുന്നത്. ഞാന്‍ കയറില്ലായിരുന്നു. പക്ഷെ നിര്‍ബന്ധിക്കുമായിരുന്നു. കൊച്ചിലെ മരത്തിലിരിക്കുന്ന ഫോട്ടോയൊക്കെ ഇപ്പോഴും വീട്ടിലുണ്ട്. ഞങ്ങള്‍ വളര്‍ന്നത് തുല്യതയുടെ ലോകത്താണ്. അത് ഉറപ്പായും നമ്മുടെ ചിന്താഗതികളില്‍ പ്രതിഫലിക്കും. ഞങ്ങള്‍ എല്ലാവരും ആത്മവിശ്വാസമുള്ള വ്യക്തികളായിട്ടാണ് വളര്‍ന്നത്.
Post Your Comments