സഹതാരമായും വില്ലനായും തിളങ്ങുന്ന നടന്‍ സിദ്ദിഖ് മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മോഹന്‍ലാലിനോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം മമ്മൂട്ടിയോട് ഉണ്ടെന്ന് സിദ്ദിഖ് പറയുന്നു. അതിനു കാരണവും താരം പങ്കുവച്ചു.
read also: ലൈംഗികമായി പീഡിപ്പിച്ചു, എതിർത്തപ്പോൾ അസഭ്യം പറഞ്ഞു: നിർമ്മാതാവിനെതിരെ നടി
നടന്‍ സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ,
‘മമ്മൂക്കയെ കാണുന്ന പോലെയല്ല ലാലിനെ കാണുന്നത്. മോഹന്‍ലാലും താനും സമപ്രായക്കാരാണ്. മമ്മൂക്ക കുറച്ചുകൂടി മൂത്തയാളായത് കൊണ്ട് അത്തരമൊരു സ്നേഹം കലര്‍ന്ന ബഹുമാനമായിരിക്കുമല്ലോ എപ്പോഴുമുണ്ടാവുക. എന്നാല്‍ കൊടുങ്കാറ്റ് വന്നാലും ലാല്‍ അനങ്ങില്ല. എന്ത് വന്നാലും ഹാ വരട്ടെ, കൊടുങ്കാറ്റ് വന്നാല്‍ അതിന്റെ കൂടെ നമ്മള്‍ മാത്രമല്ലല്ലോ എല്ലാം പോവില്ലേ, വരുമ്പോള്‍ നോക്കാമെന്ന കാഴ്ചപ്പാടാണ് ലാലിന്. ലാലിന്റെ അടുത്ത് നിന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും പഠിക്കാന്‍ പറ്റാത്ത ഒരു കാര്യമാണിത്.
‘മറ്റ് ഭാഷകളില്‍ അഭിനയിക്കുന്ന താരങ്ങളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ രണ്ടാമതായി അവര്‍ ചോദിക്കുക മോഹന്‍ലാല്‍ സാര്‍ എങ്ങനെ ഇരിക്കുന്നു എന്നാണ്. അദ്ദേഹത്തെ എല്ലാവര്‍ക്കും അത്രക്കും റെസ്പെക്ടാണ്’- സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments