കെ റെയലിന് പകരം അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് കേരളത്തിൽ ഓടി തുടങ്ങുകയാണ്. നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ഓടുന്നത്. ഈ ട്രെയിൻ കാസർഗോഡ് വരെ നീട്ടണമെന്നു സന്തോഷ് പണ്ഡിറ്റ്. കാസർഗോഡ് ജില്ല കേരളത്തിൽ തന്നെ ഉള്ളതല്ലേ ? എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു.
READ ALSO: ലെച്ചുവിന്റെ സിഗരറ്റ് വലിച്ചുള്ള കരച്ചിൽ കണ്ടു ചിരിയടക്കാനാവാതെ പ്രേക്ഷകർ: ട്രോൾ പൂരം
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ഈ മാസം തന്നെ K rail ന് പകരമായി കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ ഓടി തുടങ്ങുന്നു എന്ന് വാർത്ത കണ്ട് വളരെ സന്തോഷം.. നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ഓടുന്നത്.. ഇടയിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റോപ്പുകൾ ഉണ്ടാകും എന്ന് വാർത്തയുണ്ട്.
പക്ഷേ ഈ ട്രെയിൻ കാസർഗോഡ് വരെ നീട്ടണം ആയിരുന്നു എന്നാണ് എൻ്റെ അഭിപ്രായം.. കാസർഗോഡ് ജില്ല കേരളത്തിൽ തന്നെ ഉള്ളതല്ലേ ? ഇപ്പൊൾ ഓടുന്ന ജനശതാബ്ദി ട്രെയിനും കാസർഗോഡ് നെ അവഗണിച്ച് കണ്ണൂർ വരെ മാത്രമേ ഒടുന്നുള്ളു.. ഇത് ശരിയല്ല.. ആ ട്രെയിനും കാസർഗോഡ് വരെ നീട്ടണം..
കേരളത്തിൻ്റെ K rail നു പാര വെക്കുവാൻ ആണോ കേന്ദ്രം അതിനേക്കാൾ വേഗതയുള്ള വന്ദേ ഭാരത് ട്രെയിൻ പെട്ടെന്നു തന്നെ അനുവദിച്ചത് എന്നറിയില്ല.. എന്തായാലും പുതിയ ട്രെയിന് ആശംസകൾ ..
(വാൽ കഷ്ണം… വന്ദേ ഭാരത് ട്രെയിനിനു എൻ്റെ വീടിനു അടുത്തുള്ള കൊയിലാണ്ടിയിലോ, എലത്തൂർ എങ്കിലും സ്റ്റോപ് അനുവദിക്കാത്തതിനാൽ പ്രതിഷേധിക്കുന്നു..)
By Santhosh Pandit
(മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments