പ്രമുഖ നടൻ യവനിക ഗോപാലകൃഷ്ണൻ്റെ മകൻ ജിനു വൈക്കത്ത് മലയാള സിനിമയിൽ നായകനായി അരങ്ങേറി കയ്യടി നേടി. കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ഒറ്റയാൻ എന്ന ചിത്രത്തിലാണ് ജിനു നായകനായി അഭിനയിച്ചത്.പോലീസ് സർക്കിൾ ഇൻസ്പെക്ടറായ ഡേവിഡ് ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജിനു ഒറ്റയാനിൽ അവതരിപ്പിച്ചത്.ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ തൻ്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ജിനു ഗംഭീരമായി അവതരിപ്പിച്ചു. പിതാവ് യവനിക ഗോപാലകൃഷ്ണനിൽ നിന്ന് പകർന്നു കിട്ടിയ അഭിനയ പാഠങ്ങൾ, ഡേവിഡ് ജോണിനെ നന്നായി അവതരിപ്പിക്കാൻ ഉപകരിച്ചു എന്നാണ് ജിനുവിൻ്റെ അഭിപ്രായം.
കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം റിലീസ് ചെയ്ത ഒറ്റയാൻ എന്ന ചിത്രം, ജിനു എന്ന കഴിവുള്ള പുതിയൊരു നായകനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കയാണ്.കുവൈറ്റിലെ കലാരംഗത്ത് സജീവമായ ജിനു, പന്ത്രണ്ടോളം ഷോർട്ട് മൂവികളിലും, രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ഒരു ഷോർട്ട് മൂവിയും, ആൽബവും സംവിധാനം ചെയ്തിട്ടുമുണ്ട്.ഒറ്റയാൻ എന്ന ചിത്രത്തിൽ ജിനുവിൻ്റെ ഭാര്യ അഞ്ജു ജിനുവും അഭിനയിച്ചിരുന്നു. മകൾ ഗൗരി കൃഷ്ണയും, ടെലിഫിലിം ,ആൽബങ്ങളിൽ അഭിനയിക്കാറുണ്ട്. ഒറ്റയാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയനായതോടെ, ജിനു ഇപ്പോൾ, മുരളി മോഹൻ സംവിധാനം ചെയ്യുന്ന മീനാക്ഷി എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയാണ്.
മീനാക്ഷി എന്ന ചിത്രത്തിലും ശക്തമായൊരു കഥാപാത്രത്തെയാണ് ജിനു അവതരിപ്പിക്കുന്നത്. മീനാക്ഷിയിലെ വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. തീർച്ചയായും പ്രേക്ഷകർ അംഗീകരിക്കുന്ന ഒരു കഥാപാത്രമായിരിക്കും അത്. ജിനു വൈക്കത്ത് പറയുന്നു. മലയാള സിനിമയ്ക്ക്, ഒറ്റയാൻ, മീനാക്ഷി എന്നീ ചിത്രങ്ങളിലൂടെ അഭിനയ മികവുള്ള ഒരു നടനെ ലഭിച്ചിരിക്കുന്നു.
അയ്മനം സാജൻ
Post Your Comments