
ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് അംബിക. അമ്മ വേഷങ്ങളിലൂടെ ഇപ്പോഴും സിനിമയിൽ സജീവമായിരിക്കുന്ന അംബിക അഭിനയത്തിന്റെ തുടക്കകാലത്ത് നേരിട്ട അപമാനങ്ങളെക്കുറിച്ച് പങ്കുവച്ചത് ശ്രദ്ധ നേടുന്നു. നടിമാരാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് അംബിക പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
എന്നെ ഒരുപാട് ഹര്‍ട്ട് ചെയ്തത് ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ എന്നെ ഇന്‍സല്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് നടന്ന ഷൂട്ടിംഗില്‍ ഫുഡിന്റെ കാര്യം പറയാന്‍ വന്നപ്പോള്‍ പുതിയ ആള്‍ക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീന്‍ കഴിച്ചില്ലെങ്കില്‍ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു. എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് പറഞ്ഞു. അമ്മ എറണാകുളത്ത് ഗ്രാന്റ് ഹോട്ടലില്‍ പോയിട്ട് നാലഞ്ച് കരിമീന്‍ വാങ്ങിച്ച് കൊണ്ടു വന്നു.
read also: ഇനിയെങ്കിലും ഇതുപോലുള്ള ഐറ്റംസിനു തല വെക്കരുതേ: ജയസൂര്യയോട് ആരാധകൻ
‘ചിലർ തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോവണമെന്നറിഞ്ഞ് മനഃപൂര്‍വം പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കും. വേറൊരു ആര്‍ട്ടിസ്റ്റ് തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നോക്കവെ അപമാനിച്ചു. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വരൂയെന്ന് പറഞ്ഞു. ഇരിക്കാന്‍ പോയപ്പോള്‍ നോ നോ, യൂ ഗോ ആന്റ് സിറ്റ് ദേര്‍ എന്ന് പറഞ്ഞു. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി. നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു’
‘എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാസില്‍ അവര്‍ ഒരു ഷൂട്ടിംഗിന് വേണ്ടി ഒരു സ്റ്റുഡിയോയില്‍ വന്നു. ഞാനവിടെ കത്തി നില്ക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമാെക്കെയായി. ഞാന്‍ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോള്‍ അവരവിടെ നില്ക്കുന്നു. എന്താ ഇവിടയെന്ന് ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാന്‍ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാന്‍ പറഞ്ഞു. അവരെ വിളിച്ച് റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി. അവര്‍ അകെ തളര്‍ന്ന് പോയി എന്ന് അവരുടെ ആ നോട്ടത്തില്‍ത്തന്നെ മനസ്സിലായി’ – അംബിക പറഞ്ഞു.
Post Your Comments