കൊച്ചി: യൂട്യൂബ് വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് അസ്ല മാർലി. സെക്സ് എഡ്യുക്കേഷൻ വീഡിയോകളും, അസ്ലയുടെ പല തുറന്നുപറച്ചിലുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അസ്ല പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
യൂട്യൂബിൽ വീഡിയോ പങ്കുവെക്കുമ്പോൾ വരുന്ന കമന്റുകൾ, തന്റെ ലൈംഗികാനുഭവം പങ്കുവയ്ക്കണം എന്നാണെന്ന് അസ്ല പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അസ്ലയുടെ വെളിപ്പെടുത്തൽ.
അസ്ല മാർലിയുടെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ തന്നെ ഇപ്പോഴും വരുന്ന കമന്റുകൾ എന്റെ അനുഭവം പങ്കുവയ്ക്കണം എന്നാണ്. സെക്സ് എഡ്യുക്കേഷൻ എന്ന് പറയുമ്പോൾ തന്നെ എങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്നാണ് അതിൽ പഠിപ്പിക്കുന്നതെന്നാണ് പല ആളുകളും കരുതുന്നത്.
‘നായികയാക്കാം അഡജസ്റ്റ് ചെയ്താല് മതി’: സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടതായി വരദ
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരാൾ ബൈക്കിലിരുന്ന് മാസ്റ്റർബേറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പോക്കറ്റ് റോഡാണ്. ഒന്നുരണ്ട് വണ്ടികളൊക്കെ പോകുന്ന റോഡാണ്. ഇതേപോലെ തീയേറ്ററിലും ഒരു സംഭവം നടന്നിരുന്നു. തൊട്ടപ്പുറത്തിരുന്നൊരാൾ ഇങ്ങനെ ചെയ്യുകയാണ്. ഇറങ്ങിപ്പോരുകയാണ് ചെയ്തത്. അന്ന് കുട്ടിയാണ്.
കുട്ടികളടക്കം പോൺ കാണുന്നതിന്റെ കാരണം, ‘ഒന്ന് ക്യൂരിയോസിറ്റി. പിന്നെ പിയർ പ്രഷറും ഉണ്ട്. പോണിലാണെങ്കിൽ നടക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇതാണ് റിയാലിറ്റി എന്നാണ് കരുതുക. ഇത് ദാമ്പത്യത്തെ വരെ ബാധിക്കും. ഇന്ത്യയിലൊക്കെ ബാൻ എന്ന് പറയുന്നുണ്ടെങ്കിലും സൈറ്റുകളിലൊക്കെ കിട്ടും. ഇക്കാലത്ത് പോൺ ഒരുവട്ടമെങ്കിലും കാണാത്ത ആരാണുള്ളത്. ഏതൊരു ഇൻഡസ്ട്രീയെക്കാൾ കൂടുതൽ പൈസയുണ്ടാക്കുന്നത് പോൺ ഇൻഡസ്ട്രിയും സെക്സ് ടൂറിസവുമാണ്. ആളുകൾക്ക് അഡിക്ടായി മാറും.’
Post Your Comments