
തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എആർ മുരുകദോസിന്റെ പുതിയ ചിത്രമെത്തുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എന്നാണ് മുരുകദോസ് അറിയപ്പെടുന്നത്.
രജനീകാന്ത് നായകനായെത്തിയ ദർബാർ ആയിരുന്നു അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തന്റെ സ്വപ്ന പദ്ധതിയാണ് മൃഗങ്ങളെ വച്ചുള്ള വരാൻ പോകുന്ന ഈ സിനിമയെന്നും മുരുകദോസ് വ്യക്തമാക്കി.
ഹോളിവുഡ് ചിത്രം അവഞ്ചേഴ്സിലടക്കം പ്രവർത്തിച്ച കിടിലൻ ടീമിനെയാണ് താൻ പുത്തൻ ചിത്രത്തിനായി എത്തിക്കുന്നതെന്ന് മുരുകദോസ് പറഞ്ഞു. ചിത്രത്തിൽ ഗസ്റ്റ് റോളിൽ അക്ഷയ് കുമാർ എത്തും. എന്നാൽ വെറും ഗസ്റ്റ് റോളല്ല, മറിച്ച് നായകന് തുല്യമായ വേഷമാണെന്നും അഭ്യൂഹമുണ്ട്.
കോവിഡ് കാലത്ത് സൂമിലൂടെ പോലും ചിത്രത്തിന്റെ വർക്കുകളെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും താരം പറഞ്ഞു. ഡ്രീം പ്രൊജക്ട് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് എആർ മുരുകദോസ്.
Post Your Comments