
തെന്നിന്ത്യൻ സൗന്ദര്യ റാണിയാണ് സാമന്ത. താരത്തിന്റെ പുതിയൊരു തുറന്ന് പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ധൈര്യപൂർവ്വം പറയുന്ന നടികൂടിയാണ് സാമന്ത.
വിവാഹ ബന്ധം വേർപിരിഞ്ഞ് ഇരിക്കുന്ന സമയത്താണ് തനിക്ക് പുഷ്പയിലെ ഗാനരംഗത്തിൽ അഭിനയിക്കാൻ ഓഫർ വന്നതെന്നും കുടുംബക്കാർ മുഴുവൻ തന്നോട് അത് ചെയ്യരുതെന്നാണ് പറഞ്ഞതെന്നും താരം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ തെറ്റൊന്നും ചെയ്യാത്ത താൻ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കാൻ തയ്യാറായില്ലെന്നും ധൈര്യപൂർവ്വം ആ ഗാനരംഗത്തിൽ അഭിനയിക്കുകയായിരുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.
തന്റെ പുത്തൻ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷനായി എത്തിയ താരത്തോട് മലയാളികളുടെ കൂടെയുള്ള അഭിനയ അനുഭവം എങ്ങനെയെന്ന് ചോദ്യം ഉയർന്നു.
കാണികളെ അഭിനയം കൊണ്ട് അമ്പരപ്പിക്കുന്നവരാണ് മലയാളികളെന്നാണ് നടി പറഞ്ഞത്. സാമന്തയുടെ വാക്കുകൾക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. പുതിയ ചിത്രം ശാകുന്തളത്തിൽ നായകനായെത്തുന്നത് മലയാളത്തിൽ സൂഫിയും സുജാതയിലെയും സൂഫിയായെത്തിയ ദേവ് മോഹനാണ്.
Post Your Comments