മാളികപ്പുറം എന്ന ചിത്രത്തെയും നടൻ ഉണ്ണി മുകുന്ദനെയും കുറിച്ച് ബംഗാളി നടി മോക്ഷ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. താന്‍ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തില്‍ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറഞ്ഞ താരം ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുപോയെന്നും കൂട്ടിച്ചേർത്തു.
read also: സംഭവം ആരംഭം ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്യായിരത്തിലധികം ആളുകൾ ഷെയർ ചെയ്തു
വിഷ്ണു ഉണ്ണിക്കൃഷ്ണന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഭഗവതിയായി എത്തുകയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
Post Your Comments