
‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ സംവിധായകൻ ആണ് അഖിൽ മാരാർ. രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന അഖിൽ ഇപ്പോൾ ബിഗ് ബോസ് സീസൺ 5 ൽ പങ്കെടുക്കുകയാണ്. ഒരിക്കൽ താരം ബിഗ്ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിനോട് താല്പര്യമില്ലെന്നായിരുന്നു അന്ന് അഖിൽ പറഞ്ഞത്. കൂട്ടത്തിൽ ആദ്യ സീസണിലെ മത്സരാർത്ഥിയായ പേളി മാണിയെ കുറിച്ചും അഖിൽ സംസാരിക്കുന്നുണ്ട്.
ഒന്നാം സീസണിൽ സാബു മോൻ വിജയിച്ചതും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ‘എല്ലാവരുടെയും പേരുകൾ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. ഒരു സമയത്ത് പേളി മാണിയുടെ ഗർഭവും, ഇപ്പോൾ പ്രസവിക്കും നാളെ പ്രസവിക്കും എന്ന വാർത്തകൾ മാത്രമായിരുന്നു. ഭ്രാന്ത് പിടിച്ചിട്ടുണ്ട്. എന്താ സംഭവമെന്ന് ഞാൻ വിചാരിച്ചിരുന്നു. ഞാൻ അക്കാദമിക് കാര്യങ്ങളൊക്കെ പഠിക്കാൻ വേണ്ടി ഗ്രൂപ്പുകളൊക്കെ നോക്കുന്നതാണ്. അപ്പോഴാണ് പേളി മാണിയുടെ ഗർഭം’, അഖിൽ പറഞ്ഞിരുന്നു.
അതേസമയം, അഖിൽ ബിഗ് ബോസിൽ വെച്ച് തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു. ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തു മുന്നോട്ട് പോകുമ്പോള്‍ 2018 അവസാനത്തോടെ ഷെയര്‍ മാര്‍ക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് അഖിൽ വെളിപ്പെടുത്തി. കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഭാര്യയേയും മക്കളെയും അവരുടെ വീട്ടുകാർ ചിലവിനുകൊടുത്ത് വളർത്തുന്ന അവസ്ഥയിലെത്തി എന്നും അവിടെ നിന്നുമായിരുന്നു രണ്ടാം ജന്മമെന്നുമായിരുന്നു അഖിൽ പറഞ്ഞത്.
Post Your Comments