നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് തന്റെ വിശ്വാസത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. വിധിയില്‍ വിശ്വാസമുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാം വിധിപോലെ നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘വിശ്വസിക്കാന്‍ യോഗ്യനായ ഒരു ദൈവം ഇതുവരെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ ഒരു വിശ്വാസിയല്ല’. ഒരു ദൈവത്തിന്റെയും ആളല്ലെന്നും ശ്രീനിവാസന് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രത്തിലെ ‘എക്പ്രസ് ഡയലോഗി’ലായിരുന്നു താരത്തിന്റെ പ്രതികരണം.
read also: അന്ന് നഷ്ടമായ അവസരത്തെ ഓര്‍ത്തു താന്‍ ഹൃദയം പൊട്ടിക്കരഞ്ഞു : ഉണ്ണി മുകുന്ദൻ
ജൈവകൃഷി ചെയ്യുന്നതില്‍ താൻ പരാജയപ്പെട്ടുവെന്നും കൃഷി ചെയ്ത് കുറേ പണം നഷ്ടമായി അതോടെ ആ പരിപാടി നിര്‍ത്തിയെന്നും ശ്രീനിവാസന് പറഞ്ഞു.
‘ജൈവകൃഷി ചെയ്ത് എന്റെ ഒരുപാട് പണം പോയി, അതുകൊണ്ടാണ് അത് അവസാനിപ്പിച്ചത്. ഞാന്‍ അതില്‍ തോറ്റു പോയിരിക്കാം പക്ഷേ മുന്നോട്ട് പോകാനുള്ള ശരിയായ മാര്‍ഗം അതു തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. മാര്‍ക്കറ്റിങ് അറിയാവുന്നവര്‍ക്ക് ജൈവകൃഷി നല്ലതാണ്. എന്നാല്‍ തനിക്ക് അതില്‍ അത്ര പരിചയമില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments